2011-12-15 17:15:50

മത-സംസ്കാര വൈവിദ്ധ്യങ്ങള്‍
പൊതുനന്മയ്ക്ക് വിരുദ്ധമാകരുത്


15 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
സത്യത്തിനും നന്മയ്ക്കുംവേണ്ടിയുള്ള കൂട്ടായ പരിശ്രമത്തില്‍ മത-സംസ്കാര വൈവിദ്ധ്യങ്ങള്‍ തടസ്സമായി നില്ക്കരുതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 15-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കു നിയമിതരായ 13 വ്യത്യസ്ത രാഷ്ട്രങ്ങളുടെ അംമ്പാസിഡര്‍മാരെ പൊതുകൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കവെയാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമ്പര്‍ക്ക മാധ്യമങ്ങളുടെയും യാത്രാ സൗകര്യങ്ങളുടെയും സംവേദന ശക്തിയാല്‍ ആഗോളവത്ക്കരണത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും നവപ്രതിഭാസങ്ങള്‍ ലോകമിന്ന് അഭിമുഖീകരിക്കുമ്പോള്‍ മാനവകുലത്തിന്‍റെ ഭാഗധേയം ഒന്നാണെന്നും, പൊതുവായ നന്മയ്ക്കും സാഹോദര്യത്തിനുംവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ട ധര്‍മ്മം രാഷ്ട്രങ്ങളില്‍ നിക്ഷിപ്തമാണെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചവരില്‍ ശ്രീലങ്കയുടെ താമര കുനായകം, പാക്കിസ്ഥാന്‍റെ മുഹമ്മദ് സലീം, തായിലാന്‍റിന്‍റെ അബോണ്‍ മനാഷ്വിക്ക് എന്നീ ഏഷ്യന്‍ സ്ഥാനപതികളും ഉണ്ടായിരുന്നു. രാഷ്ട്രപ്രതിനിധികളുടെ സാക്ഷിപത്രങ്ങള്‍ സ്വീകരിച്ച മാര്‍പാപ്പ ഓരോരുത്തരെയും പ്രത്യേകമായും അഭിവാദ്യംചെയ്തു.








All the contents on this site are copyrighted ©.