2011-12-14 17:33:48

ന്യൂഡല്‍ഹിക്ക്
നൂറു വയസ്സ്


14 ഡിസംമ്പര്‍ 2011, ഡല്‍ഹി
ഭാരതത്തിന്‍റെ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയില്‍ ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ സംഭാവന അതുല്യമാണെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ, ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍.
ഭാരതത്തിന്‍റെ തലസ്ഥാന നഗരം ന്യൂഡെല്‍ഹി ഡിസംബര്‍ 15-ാം തിയതി അതിന്‍റെ സ്ഥാപനത്തിന്‍റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷ്പ്പ് കൊണ്‍ച്ചെസ്സാവോ ഇപ്രകാരം സമര്‍ത്ഥിച്ചത്.
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് കല്‍ക്കട്ടയിലായിരുന്ന ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനം 1911 ഡിസംബര്‍ 15-ാം തിയതിയാണ് ഡല്‍ഹിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചസാവോ അനുസ്മരിച്ചു.
ശതാബ്ദി ആഘോഷിക്കുന്ന തലസ്ഥാനത്തിന്‍റെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ഏവരും അംഗീകരിക്കുന്നതാണെന്നും, തലസ്ഥാന നഗരിയിലുള്ള
ക്രൈസ്തവ സ്ഥാപനങ്ങള്‍ അതിനു തെളിവാണെന്നും, ദേശീയ മെത്രാന്‍ സമിതിയുടെ ആരോഗ്യ പരിപാലനയ്ക്കുള്ള കമ്മിഷന്‍റെ ചെയര്‍മന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചെസ്സാവോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.