2011-12-14 17:22:26

ഡാക്കാ
മെത്രാപ്പോലീത്തായ്ക്ക്
പൗരസ്വീകരണം


14 ഡിസംമ്പര്‍ 2011, ഡാക്കാ
പുതിയ മെത്രാപ്പോലീത്തയ്ക്ക് ഡാക്കാ പൗരസ്വീകരണം നല്കി. ബാംഗ്ലാദേശിലെ ഡാക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ച ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ഡി റൊസേരിയോയ്ക്കാണ്, ഡിസംബര്‍ 11-ാം തിയതി ഞായറാഴ്ച ഡാക്കാ നഗരം പൗരസ്വീകരിണം നല്കി ആദരിച്ചത്.
സര്‍ക്കാരിന്‍റെ പ്രതിനിധികളും വിവിധ മതമേലദ്ധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തില്‍ ബാംഗ്ളാദേശിന്‍റെ സാംസ്കാരിക വകുപ്പു മന്ത്രി, മിയാന്‍ ഷാജഹാന്‍ അദ്ധ്യക്ഷതവഹിച്ചു.
ഡാക്കാ അതിരൂപതയുടെ സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്ത പൗളീനോസ് കോസ്തായ്ക്ക് നന്ദിപറഞ്ഞ മന്ത്രി ഷാജഹാന്‍, പുതിയ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ഡി റൊസേരിയോയ്ക്ക് അനുമോദനവും അര്‍പ്പിച്ചു.
സമാധാനത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പാതയില്‍ രാഷ്ട്രത്തിന്‍റെ മതേതരത്ത്വം മാനിച്ചുകൊണ്ട്, ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പാട്രിക്ക് സമ്മേളനത്തോട് തന്‍റെ മറുപടി പ്രസംഗത്തില്‍ ആഹ്വാനംചെയ്തു








All the contents on this site are copyrighted ©.