2011-12-14 17:18:25

കുട്ടികള്‍ക്ക്
അപകടമാകുന്ന
മാധ്യമ ലഭ്യത


14 ഡിസംമ്പര്‍ 2011, ന്യൂയോര്‍ക്ക്
ആധുനിക മാധ്യമ ശൃംഖലയുടെ കുട്ടികളില്‍ അമിതമായ അക്രമത്തിനും ലൈംഗിംക ആസ്ക്തികള്‍ക്കും വഴിതെളിക്കുന്നുവെന്ന് യുഎന്നിന്‍റെ വക്താവ് പ്രസ്താവിച്ചു.
2011-ാമാണ്ടില്‍ നടത്തിയ ഗവേണപഠനങ്ങളുടെ വെളിച്ചത്തില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമ വിഭാഗം unicef ഡയറക്ടര്‍,
ഗോര്‍ഡണ്‍ അലക്സാണ്ടര്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഇന്‍റര്‍നെറ്റ് ശൃംഖലകള്‍ ഉപയോഗിക്കുന്ന പത്തു വയസ്സിനു മുകളിലുള്ള കുട്ടികള്‍ ഇന്ത്യ, നീപ്പാള്‍ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍പ്പോലും എണ്‍പതു ശതമാനമാണെന്നു ചൂണ്ടിക്കാണിക്കുന്ന യൂഎന്നിന്‍റെ ഗവേഷണവിഭാഗം, കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ലൈംഗിക തിന്മകളും അതുവഴി അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടി.
ഇന്‍റെര്‍നെറ്റിന്‍റെ അനിയന്ത്രിതമായ ഉപയോഗത്തിലൂടെ വളര്‍ന്നുവരുന്ന
1. തിന്മകളില്‍നിന്നും രക്ഷനേടാനുള്ള അവബോധവും കരുത്തും
കുട്ടികള്‍ക്കു നല്കുക,
2. കുട്ടികളെ പീഡിപ്പിക്കുന്നവരെ ന്യായമായി ശിക്ഷിക്കുക,
3. മാധ്യമ ശൃംഖലകളുടെ അധാര്‍മ്മിക മേഖലകളെ നിയന്ത്രിക്കുക,
4. ലൈഗിംക പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് സംരക്ഷണം നല്കുക
എന്നീ നിര്‍ദ്ദേശങ്ങളും ഉത്തരവാദപ്പെട്ടവരുടെ പരിഗണനയ്ക്കായി
യുഎന്നിന്‍റെ ശിശുക്ഷേമ വിഭാഗം മുന്നോട്ടു വച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.