2011-12-13 17:27:48

അന്താരാഷ്ട്രസമൂഹത്തിന്‍റെ അഭ്യര്‍ത്ഥന സിറിയ അവഗണിക്കുന്നു – നവി പിള്ള


13 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
അന്താരാഷ്ട്രസമൂഹം വിവിധ തലങ്ങളില്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ സിറിയ പരസ്യമായി അവഗണിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ ഉന്നതാധികാരി നവി പിള്ള കുറ്റപ്പെടുത്തി. സിറിയയിലെ ജനാധിപത്യ പ്രക്ഷോഭത്തില്‍ ഇതുവരെ അയ്യായിരത്തോളം പേര്‍ മരണമടഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നതെന്നും പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വെളിപ്പെടുത്തി. സിറിയില്‍ രൂക്ഷമായിക്കൊണ്ടിക്കുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നവി പിള്ള അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.