2011-12-08 18:51:11

ദൈവത്തെ മഹത്വപ്പെടുത്തിയ
കൃപനിറഞ്ഞള്‍ മറിയം


8 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
മറിയത്തെപ്പോലെ എല്ലാവരും ദൈവകൃപയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിലൂടെ നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുന്ന കൃപാവരം അനുദിനം ജീവിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താവാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുകയാണെന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച വന്‍ ജനാവലിയെ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അമലോത്ഭവ നാഥയുടെ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ നടത്തിയ ത്രികാല പ്രാര്‍ത്ഥമദ്ധ്യേയാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ലോകരക്ഷകനായ ക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍കൂട്ടിക്കണ്ടുകൊണ്ട് നസ്രത്തിലെ മറിയത്തെ ദൈവം കൃപാവരത്താല്‍ നിറയ്ക്കുകയും പാപക്കറയില്‍നിന്നും പൂര്‍ണ്ണ വിമുക്തയാക്കുകയും ചെയ്തു - എന്നതാണ് അമലോത്ഭവ തിരുനാളിന്‍റെ പൊരുളെന്ന് മാര്‍പാപ്പ ആമുഖമായി പ്രസ്താവിച്ചു.
പാപത്താല്‍ നഷ്ടമായ മനുഷ്യകുലത്തിന്‍റെ ദൈവിക ജീവനും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാന്‍ ദൈവം തന്‍റെ തിരുക്കുമാരനെ ലോകത്തിലേയ്ക്ക് അയക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട മറിയം ‘അമലോത്ഭവ’യാണെന്ന സഭയുടെ വിശ്വാസം, കൃപനിറഞ്ഞവളേ, എന്ന ഗബ്രിയേല്‍ ദൂതന്‍റെ അഭിവാദ്യത്തില്‍ (ലൂക്കാ 1, 28) സ്ഥീരികരിക്കപ്പെടുന്നുണ്ടെന്ന്, വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരുന്ന വന്‍ ജനാവലിയെ ആഹ്വാനം ചെയ്തശേഷം, മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥന നയിക്കുകയും അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.