2011-12-08 19:02:49

ഏറ്റവും വലിയ
ക്രിസ്തുമസ്സ് മരം


8 ഡിസംമ്പര്‍ 2011, ഗൂബിയോ
ജീവിത വൈഷമ്യങ്ങളുടെ അന്ധകാരത്തില്‍ ക്രിസ്തു പ്രകാശമായി തെളിയട്ടെയെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഡിസംമ്പര്‍ 7-ാം തിയതി ബുധനാഴ്ച രാത്രിയില്‍ ഇറ്റലിയിലെ ഗൂബിയോ പട്ടണവാസകള്‍ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ്സ് മരം തെളിയിച്ചുകൊണ്ടു വത്തിക്കാനില്‍നിന്നു നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നുകൊണ്ട് ഡിജിറ്റള്‍ സംവിധാനമുപയോഗിച്ചാണ് 2000 അടി ഉയരമുള്ള ദീപാലംകൃതമായ ക്രിസ്തുമസ്സ് മരം പാപ്പ ഉദ്ഘാടനംചെയ്ത് സന്ദേശം നല്കിയത്.
ഭൂമിയില്‍ നാം ഉയര്‍ത്തുന്ന ക്രിസ്തുമസ്സ് മരം പോലെ, ഭൗമികതയുടെ ജീവിത ചക്രവാളത്തില്‍നിന്നും മനുഷ്യന്‍ ദൈവത്തിങ്കലേയ്ക്ക് ഉയരണമെന്നും അപ്പോഴാണ് മനുഷ്യജീവിതങ്ങളില്‍ വെളിച്ചവും സമാശ്വാസവുമായി ദൈവം ഇറങ്ങിവരുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതത്തില്‍ ഓരോ മനുഷ്യനും ചെറുപ്രകാശ ദീപങ്ങളായി തെളിയേണ്ട ഉത്തരവാദിത്വമുണ്ടെന്ന്, ആയിരക്കണക്കിന് ദീപങ്ങളാല്‍ തെളിയിക്കപ്പെട്ട ക്രിസ്തുമസ്സ് മരത്തിന്‍റെ മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട്, തല്‍സമയ സംപ്രേക്ഷണത്തിലൂടെ ഉത്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഗൂബിയോയിലെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി
പാപ്പ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.