2011-12-07 19:23:49

കാലാവസ്ഥ
വ്യതിയാനത്തിന്‍റെ
ഉച്ചകോടി


7 ഡിസംമ്പര്‍ 2011, ഡര്‍ബന്‍
ഡര്‍ബനില്‍ സമ്മേളിക്കുന്ന Cop 17 കാലാവസ്ഥാ ഉച്ചകോടിയെ - വിവേചനത്തിന്‍റെ സമ്മേളനമാക്കരുതെന്ന്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രിക്സ്, ആഗോള ജീവകാരുണ്യ പ്രവര്‍ത്തന സംഘടന, കാരിത്താസിന്‍റെ പ്രസിഡന്‍റ്. വ്യവസായ മേഖലകളില്‍നിന്നുമുള്ള വിഷവാതക ഉദ്വമനത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1997-ല്‍ ജപ്പാനിലെ ക്യോത്തോയില്‍വച്ച് ലോകരാഷ്ട്രങ്ങള്‍ സംയുക്തമായെടുത്തിട്ടുള്ള Kyoto protocol-എന്ന നിബന്ധനകളും മാനദണ്ഡങ്ങളും വിലയിരുത്താതെയും നവീകരിക്കാതെയും മുന്നോട്ടു നീങ്ങുന്ന കാലാവസ്ഥാ ഉച്ചകോടി, മനുഷ്യനെയും പ്രകൃതിയെയും ഭിന്നിപ്പിക്കുന്ന മറ്റൊരു ധാര്‍മ്മിക‘വര്‍ണ്ണവിവേചന’മാണെന്ന് moral apartheid ഡിസംബര്‍ 4-ാംം തിയതി ഡര്‍ബനില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ കര്‍ദ്ദിനാല്‍ റോഡ്രിക്സ് ആരോപിച്ചു.
ലോകത്തെ വന്‍ വ്യവസായ മേഖലകള്‍ വമിക്കുന്ന വിഷവാതകങ്ങളും അവ വര്‍ദ്ധിപ്പിക്കുന്ന അന്തരീക്ഷ താപാവസ്ഥയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യകാരണമെന്നും വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി. Kyoto protocol നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളുടെ കാലപരിധി അവസാനിക്കുന്നതിനാല്‍, അത് നവീകരിക്കാതെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെ മുഖ്യഘടകമായ വ്യവസായമേഖലകളിലെ വന്‍തോതിലുള്ള വിഷവാതക ഉദ്വമനം പുനര്‍പരിശോധിക്കാതെയുള്ള ഉച്ചകോടി, വിവേചനാപൂര്‍ണ്ണമാണെന്നും കാരിത്താസിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റോഡ്രിക്സ് ആരോപിച്ചു.

കാലാവസ്ഥാ വ്യതിയാനം പ്രതിപാദ്യവിഷയമാക്കി നവംമ്പര്‍ 30-ാം തിയതി ഡര്‍ബനില്‍ ആരംഭിച്ച ലോകരാഷ്ട്രങ്ങളുടെ ഉച്ചകൊടി ഡിസംമ്പര്‍ 9-ാം തിയതി സമാപിക്കും.








All the contents on this site are copyrighted ©.