2011-12-06 17:20:51

പാക്കിസ്ഥാനില്‍ മനുഷ്യാവകാശസംരക്ഷണസമിതി സ്ഥാപിക്കാന്‍ മെത്രാന്‍സമിതിയുടെ പിന്തുണ


06 ഡിസംബര്‍ 2011, ലാഹോര്‍
ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി സ്ഥാപിക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ നടപടിക്ക് അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഈ നീക്കം സ്വാഗതാര്‍ഹമാണെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള ദേശീയസമിതിയുടെ കാര്യദര്‍ശി പീറ്റര്‍ ജേക്കബ്ബ് ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. പാക്കിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയില്‍ മനുഷ്യാവകാശസംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു സ്ഥാപനത്തിനു രൂപം നല്‍കുന്നത് അതിപ്രസക്തമാണ്. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തന ക്ഷമത അതിനു നല്‍കപ്പെടുന്ന അധികാരത്തെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ആശ്രയിച്ചിരിക്കും. വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദൗത്യമായിരിക്കും സമിതിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി സ്ഥാപിക്കുന്നതു സംബന്ധിച്ച ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയിലാണ്.









All the contents on this site are copyrighted ©.