2011-12-06 17:19:58

ആഗോള ജൈവസുരക്ഷയ്ക്കുവേണ്ടി കത്തോലിക്കാ സംഘടന ശബ്ദമുയര്‍ത്തുന്നു


06 ഡിസംബര്‍ 2011, ജനീവ
ആഗോള ജൈവസുരക്ഷയ്ക്കുവേണ്ടി മാനവസമൂഹം സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് കത്തോലിക്കാ സമാധാന സംഘടന 'പാക്സ് ക്രിസ്റ്റി'യുടെ (Pax' Christi) ആഹ്വാനം. രാഷ്ട്രങ്ങളോ തീവ്രവാദസംഘടനകളോ വ്യക്തികളോ ജൈവായുധങ്ങള്‍ നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. ജൈവായുധങ്ങളെയും ജൈവവിഷത്തെയും സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (The Biological and Toxin Weapons Convention:BTWC)യുടെ ഏഴാമത് പുനരവലോകന സമ്മേളനത്തിലാണ് പാക്സ് ക്രിസ്റ്റിയുടെ പ്രതിനിധി ട്രവര്‍ ഗ്രിഫ്റ്റ് ഈയഭ്യര്‍ത്ഥന നടത്തിയത്. ജൈവായുധങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിച്ചു പ്രാബല്യത്തില്‍ വരുത്താന്‍ എല്ലാ ലോകരാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലുള്ള ആസ്ഥാനത്ത് ഡിസംബര്‍ അഞ്ചാം തിയതി ആരംഭിച്ച ജൈവായുധങ്ങളെയും ജൈവവിഷത്തെയും സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ പുനരവലോകന സമ്മേളനം ഡിസംബര്‍ ഇരുപത്തിരണ്ടാം തിയതി സമാപിക്കും.









All the contents on this site are copyrighted ©.