2011-12-02 18:21:29

ഡിസംബര്‍ 3 - അന്താരാഷ്ട്ര വികലാംഗദിനം


02 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
വികസന പദ്ധതികളില്‍ വികലാംഗര്‍ക്കു പ്രാതിനിധ്യം നല്‍കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍ അന്താരാഷ്ട്ര വികലാംഗദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഏവരിലേക്കും എത്തുന്നതുമായ വികസന പദ്ധതികളാണ് സുസ്ഥിരമായ വികസനം ഉറപ്പുവരുത്തുന്നത്. ഇന്ന് കൂടുതല്‍ രാജ്യങ്ങള്‍ വികലാംഗരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നുണ്ടെങ്കിലും നിരവധി വെല്ലുവിളികളുള്ള മേഖലയാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചു. വികലാംഗര്‍ക്കെതിരേയുള്ള മനോഭാവങ്ങള്‍ മാറ്റി അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരേ പ്രതികരിക്കുന്നത് മുഴുവന്‍ സമൂഹത്തിനും ഉപകാരപ്രദമായിരിക്കുമെന്ന് ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.