2011-12-02 18:21:47

അടിമത്തത്തിന്‍റെ ആധുനിക രൂപങ്ങള്‍ക്കെതിരേ പോരാടാന്‍ ബാന്‍ കി മൂണിന്‍റെ ആഹ്വാനം


02 ഡിസംബര്‍ 2011, ന്യൂയോര്‍ക്ക്
അടിമത്തത്തിന്‍റെ ആധുനീക രൂപങ്ങള്‍ക്കെതിരേ സര്‍ക്കാരുകളും സാമൂഹ്യ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും അണിചേരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. ഡിസംബര്‍ രണ്ടാം തിയതി അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഈയാഹ്വാനം നടത്തിയത്. ദാസ്യവേല, നിര്‍ബ്ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, ബാലവേല, ലൈംഗിക ചൂഷണം തുടങ്ങിയവ അടിമത്തത്തിന്‍റെ ആധുനീക രൂപങ്ങളാണ്, അവയക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പരിശ്രമങ്ങള്‍ നടക്കുമ്പോഴും അനേകര്‍ അടിമത്തത്തിനു തുല്യമായ ജീവിതാവസ്ഥയില്‍ തുടരുകയാണെന്ന് ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടി. അടിമത്വത്തിന്‍റെ ആനുകാലിക രൂപങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ യു.എന്‍ സന്നദ്ധ സംഘടനയ്ക്ക് സാമ്പത്തീക പിന്തുണ നല്‍കണമെന്നും മൂണ്‍ രാഷ്ട്രനേതാക്കളോടഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.