2011-12-01 18:00:11

ലോക എയിഡ്സ് ദിനം
ഡിസംമ്പര്‍ ഒന്ന്


1 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
എയിഡ്സ് മാരകരോഗത്തില്‍നിന്ന് മോചിതരാകാന്‍ ഇനിയും ജനങ്ങളെ സഹായിക്കണമെന്ന്,
ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്കി, വത്തിക്കാന്‍റെ വക്താവ് പ്രസ്താവിച്ചു.
ഡിസിംബര്‍ 1, വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘട ആചരിച്ച ആഗോള എയിഡ്സ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ്, ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സിമോസ്കി ഇപ്രകാരം പ്രസ്താവിച്ചത്.

20 വര്‍ഷങ്ങളായിട്ട് ഐയിഡ്സ് നിര്‍മ്മാര്‍ജ്ജനത്തിനായി ആഗോളസമൂഹം നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. വൈവാഹിക വിശ്വസ്തതയും, ലൈംഗിക ക്രമകേടുകളുടെ നിയന്തണവും ജീവിതശൈലിയുടെ ശരിയായ ക്രമീകരണവും വഴി മാത്രമേ, ഈ മാരക രോഗത്തെ നിര്‍മ്മാര്‍ജ്ജനംചെയ്യാനാവൂ എന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി, റോമില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

എയിഡ്സ് രോഗത്തിന്‍റെ - സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനമാണ് യുഎന്‍ ലക്ഷൃംവയ്ക്കുന്നതെന്ന്, ബാന്‍ കി മൂണ്‍, ഐക്യരാഷ്ട്ര സംഘടനയുടെ ജനറള്‍ സെക്രട്ടറി.
ഡിസംബര്‍ 1-ന് ആചരിച്ച ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഓരോ രാജ്യത്തും രാജ്യാന്തരതലത്തിലും എയിഡ്സ് രോഗ സൂക്ഷ്മ നിരീക്ഷണ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് രോഗബാധിതരെ ചികിത്സിച്ചും,
രോഗ സാദ്ധ്യതകള്‍ ഇല്ലാതാക്കിയും, 2015-ാമാണ്ടോടെ ഭൂമുഖത്തെ എയിഡ്സ് രോഗ വിമുക്തമാക്കാന്‍, ലോക രാഷ്ട്രങ്ങള്‍ പരിശ്രമിക്കണമെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തിലൂടെ പ്രസ്താവിച്ചു.

എയിഡ്സ് രോഗത്തിന്‍റെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം, സമൂഹത്തിന് പ്രത്യാശ പകരുന്ന ലക്ഷൃമാണെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്ച്ചെസ്സാവോ, ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ഡല്‍ഹിയില്‍ പ്രസ്താവിച്ചു. ഭാരതത്തിലെ വിവിധ ഐയിഡ്സ് ബാധിത സംസ്ഥാനങ്ങളില്‍ ചെറിയ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ചികിത്സയും രോഗ-പ്രതിരോധ പരിപാടികളും സഭ പ്രാവര്‍ത്തീകമാക്കുന്നതെന്ന് ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചെസ്സാവോ വെളിപ്പെടുത്തി.
ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 52 എയിഡ്സ് ചികിത്സാ കേന്ദ്രങ്ങളുണ്ടെന്നും, ഡോക്ടര്‍മാരും നഴ്സുമാരുമായി എയിഡ്സ് ചികിത്സയ്ക്കു മാത്രമായി 115 ആരോഗ്യ പരിപാലകര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചെസ്സാവോ വ്യക്തമാക്കി.









All the contents on this site are copyrighted ©.