2011-12-01 17:42:45

കുടുംബങ്ങള്‍
ക്രിസ്ത്വാനുഭവത്തിന്‍റെ മാനുഷികതലമെന്ന്


1 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
ക്രിസ്ത്വാനുഭവത്തിന്‍റെ മാനുഷികതലമാണ് കുടുംബമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു . കുടുംമ്പങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ പ്രതിനിധികളെ വത്തിക്കാനില്‍ ഡിസംമ്പര്‍ 1-ാം തിയതി വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
വിവാഹമെന്ന കൂദാശയില്‍ പടുത്തുയര്‍ത്തപ്പെട്ട്, സുവിശേഷവത്കൃതമായതും സുവിശേഷ പ്രഘോഷണ ദൗത്യമുള്ളതുമായ... കുടുംബം, രക്ഷാകരമായ സഭാ സമൂഹത്തിന്‍റെ പ്രതീകമാണെന്നും, ക്രിസ്തു-സ്നേഹം ഉള്‍ക്കൊണ്ട ദമ്പതികള്‍, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

ദൈവനിഷേധവും, കുടുംബങ്ങളുടെ ഭദ്രതയ്ക്കു വിരുദ്ധമായ ചിന്താഗതികളും, ധാര്‍മ്മിക തകര്‍ച്ചയും ഇടകലര്‍ന്നു കിടക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നവസുവിശേഷവത്ക്കരണ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സമൂഹത്തെ നവീകരിക്കാന്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കു സാധിക്കുമെന്ന് മാര്‍പാപ്പ പ്രതിനിധികളോട് ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.