2011-11-30 18:20:45

കുര്‍ബ്ബാനക്രമം -
അസ്വൗകര്യങ്ങള്‍
നവീകരണത്തിന്‍റെ ഭാഗം


30 നവംമ്പര്‍ 2011, ഷിക്കാഗോ
പരിഷ്ക്കരിച്ച കുര്‍ബ്ബാനക്രമം വിശ്വാസത്തെ നവീകരിക്കാനും പരിപോഷിപ്പിക്കാനും സഭ നല്കുന്ന ഉപാധിയാണെന്ന്, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു. പുതിയ പദപ്രയോഗങ്ങളോടെയും, പഴയ രീതിയില്‍നിന്നും വ്യത്യസ്തമായും ഇറക്കിയ പരിഷ്കരിച്ച കുര്‍ബ്ബാനക്രിമത്തോടുണ്ടായ സമ്മിശ്രമായ പ്രതികരണങ്ങള്‍ക്ക് മറുപടിയായി നവംമ്പര്‍ 28-ാം തിയതി മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇപ്രകാരം പ്രസ്താവിച്ചത്.
ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സൂക്ഷമ പഠനങ്ങള്‍ക്കുശേഷം ബനിഡിക്ട് 16-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചു നല്കിയ പുതിയ ദിവ്യപൂജാക്രമം, ഉപയോഗിച്ചു ശീലമാകുന്നതുവരെയുള്ള ചെറിയ അസ്വൗകര്യങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും, ആരാധനക്രമ പരിഷ്കരണത്തിലൂടെ വിശ്വാസ ജീവിതത്തെ നവീകരിക്കാനും പരിപോഷിപ്പിക്കാനും സഭ നല്കുന്ന അവസരം ഉപയോഗപ്പെടുത്തണമെന്നും ഇംഗ്ലിഷ് പരിഭാഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കര്‍ദ്ദിനാള്‍ അഭിമുഖത്തിലൂടെ വിശ്വസികളെ ഉദ്ബോധിപ്പിച്ചു.
നവംമ്പര്‍ 27-ാം ആഗമനകാലത്തെ പ്രഥമ ഞായറാഴ്ചയാണ് ആഗോളസഭയുടെ ആംഗലഭാഷ സംസാരിക്കുന്ന പ്രവിശ്യകളില്‍ പരിഷ്ക്കരിച്ച ദിവ്യപൂജാക്രമം പ്രചാരിത്തില്‍ കൊണ്ടുവന്നത്.









All the contents on this site are copyrighted ©.