2011-11-28 17:38:46

സംഗീതം സാംസ്ക്കാരീക അതിര്‍വരമ്പുകള്‍ക്കതീതം – മാര്‍പാപ്പ


28 നവംബര്‍ 2011, വത്തിക്കാന്‍
സംഗീതത്തിന്‍റെ സാര്‍വ്വത്രീക ഭാഷ രാജ്യത്തിന്‍റേയും സംസ്ക്കാരത്തിന്‍റേയും അതിര്‍വരമ്പുകള്‍ക്കതീതമായി അന്യരെ മനസിലാക്കാന്‍ നമ്മെ സഹായിക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഇരുപത്തിയാറാം തിയതി ശനിയാഴ്ച നടന്ന സംഗീതവിരുന്നിലാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയത്. സ്പെയിനിലെ സ്വതന്ത്രഭരണാധികാരമുള്ള അസ്ത്തൂരിയാസ് പ്രവിശ്യയും, മരിയ ക്രിസ്റ്റീന മാസാവൂ പീറ്റര്‍സണ്‍ സാംസ്ക്കാരീക സംഘടനയും സംയുക്തമായാണ് മാര്‍പാപ്പയ്ക്കുവേണ്ടി സ്പാനിഷ് തനിമയുള്ള സംഗീതവിരുന്നൊരുക്കിയത്. ദൈവികസാന്നിദ്ധ്യത്തിലേക്കു നമ്മെ ഉയര്‍ത്താന്‍ സംഗീതത്തിന്‍റെ മാസ്മരികതയ്ക്കു സാധിക്കുമെന്ന് പാപ്പ പ്രസ്താവിച്ചു. പ്രശസ്ത സ്പാനിഷ് സംഗീതജ്ഞരായ മാനുവേല്‍ ദെ ഫാല്ല, ഐസക്ക് ആല്‍ബെനിസ് എന്നിവര്‍ക്കൊപ്പം ജര്‍മ്മന്‍ സംഗീതജ്ഞനായ റിച്ചാര്‍ഡ് സ്ട്ര്വാവ്സ്, റഷ്യന്‍ സംഗീതസംവിധായകനായ നിക്കോളായ് റിംസ്ക്കി കൊര്‍സാക്കോ തുടങ്ങിയവരുടെ സംഗീതസൃഷ്ടികളും സംഗീതവിരുന്നില്‍ ആലപിക്കപ്പെട്ടു. അനുദിന ജീവിതത്തിന്‍റെ വൈകാരികഭാവങ്ങള്‍ അവതരിപ്പിക്കുന്നവയാണ് അവരുടെ സംഗീതസൃഷ്ടികളെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.