2011-11-26 18:12:22

മെച്ചപ്പെട്ട ഭാവിക്കായി സര്‍ക്കാര്‍ സാമൂഹ്യ സ്ഥാപനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുക ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റ് നിക്കോളാസ്


26 നവംബര്‍ 2011, ലണ്ടന്‍

സാമ്പത്തീക മാന്ദ്യവും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തരണം ചെയ്യാന്‍ കത്തോലിക്കാ സഭയുടെ സേവനങ്ങള്‍ സഹായകമാകുമെന്ന് ബ്രിട്ടണിലെ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റ് നിക്കോളാസ്. അന്നാട്ടിലെ കത്തോലിക്കാ സാമൂഹ്യപ്രവര്‍ത്തന സമിതിക്കു ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നല്‍കിയ സ്വീകരണചടങ്ങിലാണ് ഇംഗ്ളണ്ടിലേയും വെയില്‍സിലേയും കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷനും വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് ഇപ്രകാരം പ്രസ്താവിച്ചത്. സാമ്പത്തീക പ്രതിസന്ധിയും അതുമൂലമുണ്ടാകുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചു വരുകയാണെന്നു ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഒരു ഭാവിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിനും ഇതര സാമൂഹ്യ സംഘടനകള്‍ക്കും സാധിക്കട്ടേയെന്ന് ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു.







All the contents on this site are copyrighted ©.