2011-11-26 18:10:33

അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുക: ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്


26 നവംബര്‍ 2011, ന്യൂയോര്‍ക്ക്
അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് സവിശേഷ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നത് അവര്‍ക്കെതിരേയുള്ള വിവേചനം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അറുപത്താറാം സമ്മേളനത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയിലാണ് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട് ഈ പ്രസ്താവന നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യമുണ്ടെന്ന കാരണത്താല്‍ നിര്‍ബ്ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെതിരേ ഐക്യരാഷ്ട്ര സംഘടന കൈക്കൊണ്ട നടപടി ആര്‍ച്ച് ബിഷപ്പ് സ്വാഗതം ചെയ്തു. ഇത്തരം കാര്യങ്ങള്‍ നിയമപരമായി നിരോധിക്കണമെന്ന തീരുമാനം എല്ലാ അംഗരാജ്യങ്ങളും സ്വീകരിക്കാത്തത് ഖേഃദകരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഗര്‍ഭസ്ഥാവസ്ഥയിലും പ്രസവാനന്തരവും ശിശുവിന്‍റെ സുരക്ഷ നിയമപരമായി സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.