2011-11-24 18:07:28

സ്നേഹത്തിന്‍റെ കരുത്താണ്
സല്‍പ്രവൃത്തികളെന്ന് മാര്‍പാപ്പ


24 നവംമ്പര്‍ 2011, വത്തിക്കാന്‍
സ്നേഹത്തില്‍നിന്നും ഉത്ഭവിക്കുന്ന സല്‍പ്രവര്‍ത്തികള്‍ സ്നേഹത്താല്‍ ശക്തിപ്പെടുത്തണമെന്ന്,
40-ാം വാര്‍ഷികമാഘോഷിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ കാര്‍ത്താസ്-ഇറ്റലിയുടെ പ്രവര്‍ത്തകരെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നവംമ്പര്‍ 24-ാം തിയതി വ്യാഴാഴ്ച രാവിലെ ജനോവാ അതിരൂപതാദ്ധ്യക്ഷനും ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബഞ്ഞാസ്കോയുടെ നേതൃത്വത്തിലെത്തിയ കാരിത്താസ് പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ക്രിസ്തു കാണിച്ചു തന്നിട്ടുള്ള സുവിശേഷ മാതൃകയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ അനുദിന ജീവിതത്തില്‍ ക്രിസ്തീയ സ്നേഹം മൗലികമായി പങ്കുവയ്ക്കണമെന്ന് ഇറ്റലിയിലെ വിവിധ രൂപതകളില്‍ നിന്നുമത്തിയ കാര്‍ത്താസ് പ്രവര്‍ത്തകരെയും ഭാരവാഹികളെയും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

സഭ പകര്‍ന്നു തന്നിട്ടുള്ള ജീവകാരുണ്യ പ്രവൃത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം വ്യാപൃതരായിക്കൊണ്ട് പ്രതിഫലമോ നേട്ടങ്ങളോ പ്രതീക്ഷിക്കാതെ, ക്രൈസ്തവ ‘സ്നേഹത്തിന് നവവും ക്രിയാത്മകവുമായ മാനങ്ങള്‍’ കണ്ടെത്തണമെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.