2011-11-24 19:02:07

മാര്‍പാപ്പ
ജയില്‍ സന്ദര്‍ശിക്കും


24 നവംമ്പര്‍ 2011, വത്തിക്കാന്‍
ക്രിസ്തുമസ്സ് സന്ദേശവുമായി മാര്‍പാപ്പ റോമിലെ കേന്ദ്ര ജയില്‍ സന്ദര്‍ശിക്കും.
ഡിസംബര്‍ 18-ാം തിയതി ആഗമനകാലത്തിലെ നാലാമത്തെ ഞായറാഴ്ച രാവിലെയാണ് മാര്‍പാപ്പ റോമിലെ റബീബ്ബിയാ കേന്ദ്ര ജയില്‍ സന്ദര്‍ശിക്കുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. രാവിലെ 10 മണിക്ക് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം ഏകദേശം 20 കി.മീ. യാത്രചെയ്ത് ജയിലിലെത്തുന്ന പാപ്പ, ജയില്‍ വളപ്പിലുള്ള ദേവാലയത്തില്‍വച്ച് അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്കിക്കൊണ്ട് അവരുമായി സംവാദത്തിലേര്‍പ്പെടുകയും ചെയ്യും.
രണ്ടു മണിക്കൂറോളം ജയില്‍വാസികളുമായി ചിലവഴിക്കുന്ന പാപ്പ, 12 മണിക്ക് ഒരുമിച്ച് ത്രികാലപ്രാര്‍ത്ഥന ചൊല്ലിയ ശേഷം, തന്‍റെ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി ജയില്‍ വളപ്പില്‍ ഒരു വൃക്ഷത്തൈ നടുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.