2011-11-24 19:01:40

പ്രശ്നങ്ങള്‍ക്ക് നിദാനം
ലിംഗവിവേചനം


24 നവംമ്പര്‍ 2011, റോം
പൊതു ആരോഗ്യമേഖലയിലും സമൂഹത്തിന്‍റെ ധാര്‍മ്മികതയിലും വളര്‍ന്നു വന്നിട്ടുള്ള ലിംഗവിവേചനം നവമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന്, മോണ്‍സീഞ്ഞോര്‍ ടോണി അനത്രേല്ലി, ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, തന്‍റെ പ്രബന്ധത്തില്‍ പ്രസാതവിച്ചു. നവംമ്പര്‍ 23-ാം തിയതി റോമില്‍ ആരംഭിച്ച ആരോഗ്യപരിപാലന മേഖലയിലുള്ള മെത്രാന്മാരുടെ ആഗോള സമ്മേളനത്തില്‍, ‘ലിംഗവിവേചനവും പ്രത്യുല്പാദന ശേഷിയും,’ എന്ന ശീര്‍ഷകത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് മോണ്‍സീഞ്ഞോര്‍ അനത്രേല്ലി ഇപ്രകാരം പ്രസ്താവിച്ചത്.

സ്ത്രീകളോടുള്ള നിഷേധാത്മകമായ ദര്‍ശനമാണ് സമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്ത്രീപീഡനം, സ്ത്രീകളോടു കാണിക്കുന്ന വിവേചനം, സ്ത്രീ ഭാര്യയും അമ്മയും എന്ന നിലയ്ക്ക് നിരക്കാത്ത സമീപനം എന്നവയ്ക്ക് കാരണമാക്കുന്നതെന്നും, പ്രത്യുല്‍പ്പാദന ശേഷിയുടെ നഷ്ടമാകുന്ന സ്വാഭാവികത വഴിയാണ്, കൃത്രിമ ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗം, ഗര്‍ഭച്ഛിദ്രം എന്നീ നവമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ സര്‍വ്വസാധാരണമാകുന്നതെന്നും മോണ്‍സീഞ്ഞോര്‍ അനത്രെല്ലി തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും ജീവനു നല്കേണ്ട പരിരക്ഷണം, കുടുംബം സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ സഹജമായ സ്ഥാപനം, കുട്ടികളെ വളര്‍ത്താനും അവര്‍ക്ക് വിദ്യാഭ്യസം നല്കാനുമുള്ള മാതാപിതാക്കളുടെ അടിസ്ഥാനമായ അവകാശം, എന്നിവ വിശ്വാസ സത്യങ്ങളല്ലെങ്കിലും, സമൂഹജീവിതത്തില്‍ പ്രകൃത്യാ പാലിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ സാമൂഹ്യ നിയമങ്ങളാണെന്ന് മോണ്‍സീഞ്ഞാര്‍ അനത്രെല്ലി തന്‍റെ പ്രബന്ധത്തില്‍ സ്ഥാപിച്ചു.








All the contents on this site are copyrighted ©.