2011-11-24 19:06:52

പാപ്പായുടെ
പുതിയ പുസ്തകം
കുട്ടികള്‍ക്ക്


24 നവംമ്പര്‍ 2011, വത്തിക്കാന്‍
മരിയ ഭക്തിയെക്കുറിച്ച് മാര്‍പാപ്പ കുട്ടികള്‍ക്കായി പുതിയ പുസ്തകം രചിച്ചു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പുതിയ പുസ്തകമായ – ആര്‍ദ്രമായ സ്നേഹ വാത്സല്യങ്ങള്‍ പ്രകടിപ്പിക്കുന്ന പൗരസ്ത്യ (ബൈസാന്‍റൈന്‍) ശൈലിയിലുള്ള ഒരമ്മയുടെ ചിത്രം
അന്‍പതു പേജുകളുള്ള ‘മറിയം യേശുവന്‍റെ അമ്മ’ Maria Mamma di Gesu – എന്ന വര്‍ണ്ണപ്പുസ്തകത്തില്‍ മാര്‍പാപ്പ വരച്ചുകാട്ടുകയാണെന്ന്, വത്തിക്കാന്‍റെ മുഖപത്രം ഒസര്‍വത്തോരെ റൊമാനോ, നവംമ്പര്‍ 21-ന് പ്രസിദ്ധീകരിച്ച പുസ്തക നിരൂപണത്തില്‍ വെളിപ്പെടുത്തി. വാത്സല്യത്തോടെ അമ്മയെ ചുംബിക്കുന്ന യേശുവിനെ മാര്‍പാപ്പ രചയില്‍ വിവരിച്ചുകൊണ്ട്, ജനിച്ചനാള്‍ മുതല്‍ അമ്മയുടെ മുഖത്തു കാണുന്ന പുഞ്ചിരിയില്‍നിന്നുമാണ് ജീവിതത്തില്‍ മറ്റു വ്യക്തികളോടും സാഹചര്യങ്ങളോടും പ്രതികരിക്കുവാന്‍ ഒരു കുട്ടി പഠിക്കുന്നതെന്നും വളരുന്നതെന്നും മാര്‍പാപ്പ വിവരിക്കുന്നു.
ദൈവകൃപയില്‍ വളര്‍ന്നു വലുതായ മറിയത്തിന്‍റെ മാനുഷികത വിവരിക്കുന്ന മാര്‍പാപ്പ, ദൈവം വലിയവനാണെന്നും, മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിച്ചു വളരണമെന്നും, വളരെ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്കുവേണ്ടി ലളിതമായി രചിച്ചിരിക്കുന്നുവെന്ന് നിരൂപണം വ്യക്തമാക്കി.

ഇറ്റലിയിലെ മിലാന്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്ക്കോളാ ആമുഖം രചിച്ചിരിക്കുന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള പുസ്തകം ഇതര ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ ധാരാളംപേര്‍ എത്തിക്കഴിഞ്ഞുവെന്ന് പുസ്തകത്തിന്‍റെ പ്രസാധകരായ ല’കാസാ പിക്കോളാ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.