2011-11-24 18:56:24

നീതിനിഷ്ഠമായ രാഷ്ട്രം
സ്നേഹ തീരമെന്ന്


24 നവംമ്പര്‍ 2011, റോം
ക്രിസ്തുവിന്‍റെ കുരിശിലെ രക്ഷാകര രഹസ്യത്തില്‍നിന്നും ഉത്ഭവിച്ച സഭയ്ക്ക് മനുഷ്യയാതനകളില്‍ നോക്കി നില്ക്കാനാവില്ലെന്ന്, ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു. നവംമ്പര്‍ 23-ാം തിയതി റോമില്‍ ആരംഭിച്ച ആഗോളസഭയുടെ
ആരോഗ്യ പരിപാലന മേഖലയിലുള്ള മെത്രാന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
‘ആരോഗ്യ പരിപാലനയുടെ മേഖലയില്‍ സഭയും രാഷ്ട്രങ്ങളും,’ എന്നതാണ് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം. മനുഷ്യകുലത്തിന്‍റെ നന്മ ഉന്നംവച്ചുകൊണ്ട് പൊതുവായ രംഗങ്ങളിലെല്ലാം സഭ രാഷ്ട്രങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും, സഭാ സ്ഥാപനങ്ങളുടെ സേവനലക്ഷൃം മജ്ജയും മാംസവും ധരിച്ച ദൈവമായ ക്രിസ്തുവിനെ സാധാരണ മനുഷ്യരില്‍, വിശിഷ്യാ വേദനിക്കുന്നവരില്‍ ദര്‍ശിക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രസ്താവിച്ചു.

നീതിനിഷ്ഠമായ രാഷ്ട്രങ്ങളില്‍ യഥാര്‍ത്ഥമായ സ്നേഹം നിലനില്ക്കുമെന്നും, സ്നേഹത്തിന്‍റെ സേവനം ഒഴിവാക്കുന്ന രാഷ്ട്രങ്ങള്‍ നീതിനിഷ്ഠമായിരിക്കില്ലെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.