2011-11-23 19:18:40

ഇടവക
പ്രസിദ്ധീകരണങ്ങള്‍
സുവിശേഷദീപങ്ങള്‍


23 നവംമ്പര്‍ 2011, ഹോങ്കോങ്
ഇടവക ബുള്ളറ്റിനുകള്‍ സുവിശേഷവത്ക്കരണത്തിന്‍റെ മഹത്തായ മാധ്യമങ്ങളാണെന്ന് ഹോങ്കോങ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സെന്‍ സെക്കിയൂങ്, Cardinal Zen Ze Kiun Josef sdb, ഉദ്ബോധിപ്പിച്ചു. ഹോങ്കോങ് രൂപതയിലെ വിവിധ ഇടവകളുടെയും സ്ഥാപനങ്ങളുടെയും ചെറുതും വലുതുമായ അച്ചടി-ഡിജിറ്റല്‍ പ്രസിദ്ധീകരങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ സെക്കിയൂങ് ഇപ്രകാരം പ്രസ്താവിച്ചത്.

ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഈ ചെറുപ്രസിദ്ധീകരണങ്ങള്‍ സുവിശേഷപ്രചണത്തിന്‍റെ ഉപകരണങ്ങള്‍ മാത്രമല്ല, ഇടവക സമൂഹങ്ങളും വൈദികരും തമ്മിലുള്ള ആത്മീയബന്ധത്തിന്‍റെയും സംവാദത്തിന്‍റെയും വിനിമയോപാധികളാണെന്ന് കര്‍ദ്ദിനാള്‍ സെകിയൂങ് ചൂണ്ടിക്കാട്ടി. രൂപതയിലെ അല്‍മായ സഹോദരങ്ങള്‍ ആധുനീക അച്ചടി-ഡിജിറ്റല്‍ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആശയവിനിമയത്തിന്‍റെ മേഖലയില്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന ഈ മാധ്യമ ശുശ്രൂഷ അമൂല്യവും മാതൃകയാക്കാവുന്നതുമാണെന്ന് കര്‍ദ്ദിനാള്‍ സെകിയൂങ് വിലയിരുത്തി.








All the contents on this site are copyrighted ©.