2011-11-23 19:05:15

ആഫ്രിക്കേ മൂനൂസ്-
ഇരുണ്ട ഭൂഖണ്ഡത്തിന്‍റെ
മാര്‍ഗ്ഗദീപം


23 നവംമ്പര്‍ 2011, ഡര്‍ബന്‍
മാര്‍പാപ്പ പ്രകാശനംചെയ്ത ‘ആഫ്രിക്കേ മൂനൂസ്’ Africae Munus,
‘ആഫ്രിക്കയുടെ ദാന’മെന്ന പ്രമാണരേഖ ദക്ഷിണാഫ്രിക്കയുടെ സാമൂഹ്യ വളര്‍ച്ചയ്ക്ക് മാര്‍ഗ്ഗദീപമാണെന്ന് ഡര്‍ബന്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ വില്‍ഫ്രഡ് നാപിയെര്‍,
വിലയിരുത്തി.

മനുഷ്യാവകാശത്തെയും ജീവിതമേഖലകളില്‍ പാലിക്കേണ്ട ധാര്‍മ്മികതയെയുംകുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ ക്രൈസ്തവര്‍ക്കുമാത്രമല്ല, സമൂഹ്യ-രാഷ്ട്രീയ മേഖലകളിലും
ഈ പ്രബോധനം വഴികാട്ടിയാകുമെന്ന് ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡു
സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള കര്‍ദ്ദിനാള്‍ നാപ്പിയെര്‍ പ്രസ്താവിച്ചു.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നവംമ്പര്‍ 20-ാം തിയതി പശ്ചിമാഫ്രിക്കയിലെ
ബെനീന്‍ സന്ദര്‍ശനവേളയില്‍ പ്രകാശനംചെയ്തതും, ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് പ്രത്യാശയ്ക്കു വകനല്കുന്നതുമായ ഈ അപ്പസ്തോലിക പ്രബോധനം പ്രയോഗത്തില്‍കൊണ്ടുവരാനും നടപ്പിലക്കാന്‍ തെക്കെ ആഫ്രിക്കയിലെ മെത്രാന്‍ സംഘത്തിനു സാധിക്കുമെന്ന്, ആഫ്രിക്കാ സ്വദേശിയായ കര്‍ദ്ദിനാള്‍ നാപ്പിയെര്‍ പ്രത്യാശപ്രകടിപ്പിച്ചു.

രണ്ടു ഭാഗങ്ങളുള്ള ഈ പ്രമാണരേഖ കാലിക പ്രസക്തിയുള്ളതും, ഭൂഖണ്ഡത്തിലെ ജനങ്ങളെ തുണയ്ക്കുന്ന, ക്രിസ്തുവില്‍ കേന്ദ്രീകൃതമായ അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും പ്രബോധനമാണെന്നും കര്‍ദ്ദിനാള്‍ നാപ്പിയെര്‍ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.