2011-11-23 18:22:35

അസ്തമിക്കുന്ന
ഈശ്വരാവബോധം
ഉണര്‍ത്താന്‍


23 നവംമ്പര്‍ 2011, റോം
ഈശ്വര വിശ്വാസം മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനമെന്ന്, അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ്സ് റയില്‍ക്കോ പ്രസ്താവിച്ചു.
നവംമ്പര്‍ 24-ാം തിയതി വ്യാഴാഴ്ച റോമില്‍ ആരംഭിക്കാന്‍ പോകുന്ന അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിനൊരുക്കമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്. ‘ദൈവം ഇന്ന്, ദൈവവത്തില്‍നിന്ന് ആരംഭിക്കുന്ന മനുഷ്യജീവിതം,’
എന്നതാണ് സമ്മേളനത്തിന്‍റെ മുഖ്യപ്രമേയമെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
അല്‍മായരുടെ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ദൈവത്തെക്കുറിച്ചുള്ള ചിന്തകളും പഠനവും പ്രതിപാദ്യവിഷയമാക്കാന്‍ സമ്മേളനത്തെ പ്രേരിപ്പിക്കുന്നത്, ഇന്ന് സമൂഹത്തില്‍ പൊതുവെ കാണുന്ന വിശ്വാസപ്രതിസന്ധി, അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈശ്വാരാവബോധമാണെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ അഭിമുഖത്തില്‍ അറിയിച്ചു.
ദൈവത്തെ വിസ്മരിക്കുന്നവര്‍ക്ക് പ്രപഞ്ചരഹസ്യങ്ങള്‍ അഞ്ജാതമായിരിക്കുമെന്നും, സ്രഷ്ടാവിനെ കൂടാതെ സൃഷ്ടികള്‍ക്ക് അസ്തിത്വമില്ലാ, എന്നുമുള്ള സഭയുടെ അടിസ്ഥാന ദര്‍ശനവും കര്‍ദ്ദിനാള്‍ റയില്‍ക്കോ പങ്കുവച്ചു.








All the contents on this site are copyrighted ©.