2011-11-22 15:54:54

മനുഷ്യാന്തസ്സ് എവിടെയും കാത്തുസംരക്ഷിക്കുക : ആര്‍ച്ച് ബിഷപ്പ് സിമോസ്ക്കി



22 നവംബര്‍ 2011, വത്തിക്കാന്‍

ജീവന്‍റെ പാവനതയും മനുഷ്യാന്തസിന്‍റെ മഹനീയതയും എപ്പോഴും എവിടെയും കാത്തുസംരക്ഷിക്കപ്പെടണമെന്ന് ആര്‍ച്ച് ബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലക ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇരുപത്താറാം അന്താരാഷ്ട്ര സമ്മേളനത്തിനു മുന്നോടിയായി വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഈ പ്രസ്താവന നടത്തിയത്. വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍, ജീവന്‍റെ സംരക്ഷണത്തിനായി ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്യും. വത്തിക്കാനില്‍ ഇരുപത്തിനാലാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന സമ്മേളനം ഇരുപത്തിയാറാം തിയതി ശനിയാഴ്ച സമാപിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം വിദഗ്ദര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലക ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് സിമോസ്ക്കി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.