2011-11-21 17:22:56

ജനകീയ ഭക്തിയും സുവിശേഷവല്‍ക്കരണവും


21 നവംബര്‍ 2011, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനകീയ ഭക്തിപ്രകടനങ്ങളെക്കുറിച്ചും അത് സുവിശേഷവല്‍ക്കരണത്തിനു നല്‍കുന്ന സംഭാവനകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കു നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജനകീയ ഭക്തിപ്രകടങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കിയിരുന്നുവെന്ന് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് വ്വെല്ലത്ത് അനുസ്മരിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സുവിശേഷവല്‍ക്കരണത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ ആവിഷ്ക്കരിച്ചിട്ടുള്ള അജപാലക നിര്‍ദ്ദേശങ്ങളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.