2011-11-21 17:24:40

ആരാധനാക്രമ നവീകരണത്തിന് സാംസ്ക്കാരീകാനുരൂപണം


21 നവംബര്‍ 2011, ബാംഗ്ലൂര്‍
ആരാധനാക്രമങ്ങള്‍ സജീവമാക്കുന്നതിനുള്ള അടിസ്ഥാനമാര്‍ഗ്ഗങ്ങളിലൊന്നാണ് സാംസ്ക്കാരിക നവീകരണമെന്ന് ഇന്ത്യന്‍ ആരാധനാക്രമസംഘം (The Indian Liturgical Association :ILA). ആരാധനാക്രമം ഇന്ത്യയുടെ ദേശീയ സംസ്ക്കാരത്തോടും പാരമ്പര്യത്തോടും അനുരൂപപ്പെട്ടിരിക്കുന്നതെങ്ങനെയെന്നും ദേശീയാനുരൂപണം ഇനിയും ഫലപ്രദമാക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നും ആരാധനാക്രമസംഘത്തിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. നവംബര്‍ പതിനഞ്ചാം തിയതി ബാംഗ്ലൂരില്‍ ആരംഭിച്ച വാര്‍ഷിക പൊതുയോഗം പതിനേഴാം തിയതി സമാപിച്ചു. ഇന്ത്യയിലെ ആനുകാലിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പൊതു ജനങ്ങള്‍ക്കു ആത്മീയനവോന്മേഷം പകരാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കണമെന്ന് സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ഫാദര്‍ ഡോനാള്‍ഡ് ഡിസൂസ തദ്ദവസരത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.