2011-11-19 20:23:52

ആഫ്രിക്കയ്ക്ക് അനുരഞ്ജനത്തിന്‍റെ സന്ദേശം
Apostolic Exhortation – ‘Africae Munus’


19 നവംമ്പര്‍ 2011, ബെനീന്‍

മെത്രാന്മാരുടെ സിനഡു സമ്മേളനം ഈ ഭൂഖണ്ഡത്തിന്‍റെ നന്മയുടെയും പുരോഗതിയുടെയും പാതിയിലെ വലിയ പ്രചോദനമാണ്. ഇവിടത്തെ സഭയുടെ അജപാലന ദര്‍ശനത്തിന്‍റെ രൂപരേഖയാണ് അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും ഈ ദര്‍ശനം. അതിന്‍റെ പ്രമാണരേഖകള്‍ ഞാന്‍ നിങ്ങള്‍ക്കായി പ്രകാശനംചെയ്യുകയാണ്. പത്രോസിന്‍റെ പിന്‍ഗാമിയ്ക്ക് ആഫ്രിക്കന്‍ ജനതയോടുള്ള പ്രത്യേക വാത്സല്യത്തിന്‍റെയും താല്പര്യത്തിന്‍റെയും പ്രതീകമാണീ പ്രമാണരേഖ.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്കിയിട്ടുള്ള പ്രഥമ ആഫ്രിക്കന്‍ സിനഡു സമ്മേളനത്തിന്‍റെ ‘ആഫ്രിക്കയിലെ സഭ’ africae ecclesia യെന്ന പ്രബോധനം മാര്‍ഗ്ഗം ദര്‍ശനമായത് ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണ്. ഗാര്‍ഹിക സഭയെന്ന ആശയം വിപുലീകരിച്ച പ്രാമാണരേഖ, ആഫ്രിക്കയുടെ സുവിഷേവത്ക്കരണത്തോടൊപ്പം മാനുഷീക നന്മയ്ക്കായും പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം നല്കുകയുണ്ടായി. ത്രിയേക ദൈവത്തെ സ്തുതിക്കുന്ന സഭ, വ്യക്തികളും സമൂഹങ്ങളും രാഷ്ട്രവും, സര്‍വ്വോപരി വിവിധ സംസ്കാരങ്ങളും വംശങ്ങളും മതങ്ങളുമായി സഹോദര്യത്തിന്‍റെ ബന്ധം പുലര്‍ത്തിക്കൊണ്ട്
ഈ ഭൂഖണ്ഡത്തില്‍ വിശ്വാസം പ്രഘോഷിക്കണമെന്നതായിരുന്നു അതിന്‍റെ അടിസ്ഥാന ആശയം.

ഈ ദൗത്യം യാഥാര്‍ത്ഥമാക്കുന്നതിന് സമൂഹത്തിന്‍റെ മുഖ്യഘടകങ്ങളായ സഭയോട് രമ്യതയിലല്ലാത്ത ക്രൈസ്തവ സഭകളോടും, ഇതര മതസ്തരോടും, ഇവിടത്തെ പരമ്പരാഗത മതങ്ങളോടും, വിശിഷ്യാ ഇസ്ലാം മതത്തോടും സഹകരണത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും പാതയില്‍ മുന്നോട്ടു പോകുവാനാണ് ആഗ്രഹിക്കുന്നത്.

ഈ ഒരു മനോഭാവത്തിലാണ് രണ്ടാം സിനഡു സമ്മേളനം ഇന്നാടിന്‍റെ അടിയന്തിരാവശ്യമായ അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇത് ലോകത്തിനുതന്നെ ഇന്ന് പ്രസക്തമായ വിഷയമാണെങ്കിലും ഈ ഭൂഖണ്ഡത്തിന്‍റെ അടിയന്തിരാവശ്യമാണ്. ഈ വര്‍ഷം ആഫ്രിക്കയില്‍ അരങ്ങേറിയ അക്രമങ്ങളും യുദ്ധങ്ങളും, അനീതിയുടെയും അധിക്രമത്തിന്‍റെയും പഴയതും പുതിയതുമായ സംഘര്‍ഷങ്ങളും നാം അനുസ്മരിക്കേണ്ടതാണ്. തന്നില്‍ത്തന്നെ അനുരഞ്ജിതമായ സഭയ്ക്കു മാത്രമേ, സമൂഹത്തില്‍ അനുരഞ്ജനത്തിന്‍റെ പ്രവാചകനാകുവാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥമായ അനുരഞ്ജനം ദൈവത്തോടും ഒപ്പം സഹോദരങ്ങളോടുമുള്ള അനുരഞ്ജനമാണ്. നമ്മെ ക്രിസ്തുവഴി തന്നോടുതന്നെ രമ്യപ്പെടുത്തുകയും, ര്യതയുടെ ശുശ്രൂഷ നമുക്കു നല്കുകയും ചെയ്ത ദൈവത്തില്‍ നിന്നാണ് ഇവ നാം സ്വീകരിക്കേണ്ടത്......2 കൊറി. 5, 18.








All the contents on this site are copyrighted ©.