2011-11-19 20:17:09

അനുരഞ്ജനത്തിന്‍റെ
പ്രബോധനങ്ങള്‍
പാപ്പാ പ്രകാശനംചെയ്തു


19 നവംമ്പര്‍ 2011, ബെനീന്‍
ആഫ്രിക്കന്‍ മണ്ണില്‍ വിശ്വാസമെത്തിച്ച വിശുദ്ധരായ മിഷണറിമാരെ നന്ദിയോടെ ഞാന്‍ അനുസ്മരിക്കുന്നു. ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ africae munus, the gift of Africa എന്ന അപ്പസ്തോലിക പ്രബോധനം ഞാന്‍ ഇവിടെ പ്രകാശനംചെയ്യുകയാണ്. സമാധാനം നീതി അനുരഞ്ജനം എന്നിവയാണ് അതിന്‍റെ പ്രതിപാദ്യവിഷയങ്ങള്‍. ജ്ഞാനസ്നാനത്തിലൂടെ ക്രൈസ്തവ ജീവിതത്തിന് അടിസ്ഥാനമായി നില്ക്കേണ്ട മൂന്നു മൂല്യങ്ങളാണിവ. വൈദികരും സന്യസ്തരും അല്മായരും എന്ന നിലകളില്‍ നിങ്ങളുടെ ജീവിതാന്തസ്സിനോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഈ മൂല്യങ്ങള്‍ നിങ്ങള്‍ ജീവിക്കേണ്ടതാണ്.

പ്രിയ വൈദീക സഹോദരങ്ങളേ,
സമാധാനവും നീതിയും അനുരഞ്ജനവും ഈ മണ്ണില്‍ വളര്‍ത്തേണ്ട് നിങ്ങളുടെ വലിയ ഉത്തരവാദിത്വമാണ്. പൗരോഹിത്യാഭിഷേകത്തിന്‍റെയും വിശുദ്ധമായ കൂദാശകളുടെയും പരികര്‍മ്മംവഴി നിങ്ങള്‍ ജനങ്ങളുടെ കൂട്ടായ്മയുടെ പ്രതീകങ്ങളാകേണ്ടവരാണ്. ഒരു സ്പടികം പ്രാശത്തെ ഉള്‍ക്കൊള്ളുകയല്ല, മറിച്ച അത് പ്രതിഫലിപ്പിച്ചു പുറത്തേയ്ക്കു നല്കുകയാണ്. അതുപോലെ നിങ്ങള്‍ പ്രഘോഷിക്കുന്ന സത്യത്തിലും അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളിലും എന്നും സുതാര്യത നിലനിര്‍ത്തേണ്ടതാണ്. നിങ്ങളുടെ മെത്രാന്മാരോടുള്ള കൂട്ടായ്മയിലും സഹോദര വൈദീകരോടുള്ള തുറവോടും, അല്‍മായ സഹോദരങ്ങളോടുള്ള ആഴമായ സൗഹാര്‍ദ്ദതയിലും വ്യക്തിഗതമായ അജപാലന ശ്രദ്ധയിലും ജീവിക്കാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരെയും അനുസ്മരിപ്പിക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ക്രിസ്തുവിനെ മാതൃകയാക്കുകയാണെങ്കില്‍, ഇന്ന് എല്ലാ സംസ്കാരങ്ങളെയും സ്വാധീനിക്കുന്ന ക്ഷണികവും അനാരോഗ്യകരവുമായ കാര്യങ്ങള്‍ നിങ്ങളെ വശീകരിക്കുകയില്ല. സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും നീതിയുടെയും ശ്രുശ്രൂഷയില്‍ ജീവിക്കണമെങ്കില്‍ ദൈവം നിങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന പൗരോഹിത്യത്തിന്‍റെ അളക്കാനാവാത്ത ദൈവകൃപ നിങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്.

പ്രിയ സന്യാസ സഹോദരങ്ങളേ,
നിങ്ങളുടെ സന്യാസം ധ്യാനാത്മകമായിരുന്നാലും സജീവമായിരുന്നാലും, അടിസ്ഥാനത്തില്‍ അത് മൗലീകമായ ക്രിസ്താനുകരണമാണ്. ക്രിസ്തുവിലുള്ള നിങ്ങളുടെ ഈ തിരഞ്ഞെടുപ്പ് കലവറയില്ലാതെ സഹോദര സ്നേഹത്തില്‍ സമര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. ദൈവസ്നേഹം നിങ്ങളില്‍ നിറയുമ്പോള്‍ നിരുപാധീകമായി അനുസരിക്കാനും, ആ സ്നേഹം എവിടെയും എപ്പോഴും പ്രഘോഷിക്കുമുള്ള കരുത്ത് ദാരിദ്ര്യ-ബ്രഹ്മചര്യ വ്രതങ്ങള്‍വഴി നിങ്ങള്‍ക്കു ലഭിക്കും, വ്രതാനുഷ്ഠാന ജീവിതംവഴി ദൈവത്തിനായുള്ള ദാഹം നിങ്ങളില്‍ വര്‍ദ്ധിക്കട്ടെ. ആ ദാഹം നിങ്ങള്‍ ജനമദ്ധ്യേ അനുരഞ്ജനത്തിനും, നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള ദാഹമായി പരിവര്‍ത്തനം ചെയ്യുകയും വേണം. അതുപോലെ സുവിശേഷ വ്രതങ്ങളുടെ വിശ്വസ്തമായ ജീവിതം നിങ്ങളെ ആഗോള സഹോദര്യത്തിന്‍റെയും വിശുദ്ധിയുടെയും പാതയില്‍ പതറാതെ ചരിക്കുവാന്‍ സഹായിക്കുട്ടെ.

പ്രിയ വൈദീക വിദ്യാര്‍ത്ഥികളേ,
ക്രിസ്തുവന്‍റെ പാഠശാലയില്‍ പഠിച്ചുകൊണ്ട് ശുശ്രൂഷാ പൗരോഹിത്യത്തിലൂടെ വിശുദ്ധിയുടെ നിറകുടങ്ങളാകുവാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. വിശുദ്ധിയുടെ പൊലിമയില്ലാത്ത പൗരോഹിത്യ ശുശ്രൂഷ വെറും സാമൂഹ്യ സേവനമായി മാറും.
ഇപ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുന്ന രൂപീകരണത്തോട് ത്യാഗപൂര്‍ണ്ണമായ വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ദൈവത്തോടും ക്രിസ്തുവിനോടുമുള്ള നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന വ്യക്തിബന്ധമാണ് നിങ്ങളുടെ ഭാവി ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘടകമാകുന്നത്.
ഇന്നു കാണുന്നതും നാളെ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നതുമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടും സമാധാനത്തിന്‍റെയും നീതിയുടെയും അനുരഞ്ജനത്തിന്‍റെയും വിശ്വസ്ത സാക്ഷികളാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ എളിമയും സന്തുലിത മനോഭാവവും, ഹൃദയ വിശാലതയും വിവേകവുമുള്ള ഒരു വ്യക്തിയായിരിക്കുക.
എന്‍റെ 60 വര്‍ഷക്കാലത്തെ പൗരോഹിത്യ ജീവിതാനുഭവത്തില്‍നിന്നും ഞാന്‍ നിങ്ങളോടു പറയുകയാണ്, ഇപ്പോള്‍ സെമിനാരിയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ബൗദ്ധികവും ആത്മീയവും അജപാലാത്മകവുമായ രൂപീകരണത്തെ ഓര്‍ത്ത് നിങ്ങള്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല.

പ്രിയ അല്‍മായ സഹോദരങ്ങളേ,
ജീവിത യാഥാര്‍ത്ഥ്യള്ളുടെ മദ്ധ്യത്തില്‍നിന്നുമാണ് നിങ്ങള്‍ ലോകത്തിന്‍റെ ഉപ്പം പ്രകാശവുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. നീതിയുടെയും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ജീവിത മേഖലകളെ നവീകരിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ കുടുംബം ദൈവത്തിന്‍റെ പദ്ധതിയില്‍ രൂപീകൃതമാണെന്നും, അത് ക്രൈസ്തവ വിവാഹ ജീവിതത്തില്‍ സമര്‍പ്പിക്കേണ്ട വിശ്വസ്തയാണെന്നുമുള്ള ബോധ്യവും വിശ്വാസവും, ഈ ദൗത്യനിര്‍വ്വഹകണത്തിന്‍റെ അനിവാര്യ ഘടകമാണ്. ദൈവത്തിന്‍റെ പദ്ധതിയില്‍ നിങ്ങള്‍ ഗാര്‍ഹീക സഭകളാണ്. പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ആശ്രയിക്കുക. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒരുമിച്ചു പാര്‍ക്കുകയും, വ്യക്തിഗതവും കൂട്ടമായ പ്രാര്‍ത്ഥനാ ജീവിതംവഴി വിശ്വാസം നിങ്ങളുടെ മക്കളിലേയ്ക്കും വരും തലമുറകളിലേയ്ക്കും പകര്‍ന്നു നല്കപ്പെടുകയും ചെയ്യും. സ്നേഹവും ക്ഷമയും കുടുംബങ്ങളില്‍ ജീവിച്ചുകൊണ്ട്, നിങ്ങള്‍ നീതിയും സമാനവുമുള്ള ഒരു സമൂഹത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാകുക.








All the contents on this site are copyrighted ©.