2011-11-17 17:34:12

സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള
മികച്ച മാധ്യമമെന്ന്


17 നവംമ്പര്‍ 2011, വത്തിക്കാന്‍

സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള മികച്ച മാധ്യമാണെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
നവംമ്പര്‍ 16-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തിയ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇങ്ങനെ ഉത്ബോധിപ്പിച്ചത്. ജീവിതത്തിന്‍റെ വിവിധ ചുറ്റുപാടുകളിലും മാനുഷികാവസ്ഥകളിലും ദൈവവുമായി ബന്ധപ്പെടാന്‍ സഹായകമാകുന്ന വിശുദ്ധ ഗ്രന്ഥത്തിലെ
അമൂല്യ മന്ത്രങ്ങളാണ് സങ്കീര്‍ത്തനങ്ങളെന്ന് മാര്‍പാപ്പ ചത്വരത്തില്‍ സമ്മേളിച്ച വന്‍ ജനാവലിയോട് ആഹ്വാനംചെയ്തു. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും ഉരുവിടാവുന്നതും
സഭ ഔദ്യോഗികമായി നിര്‍ദ്ദേശിക്കുന്നതുമായ യാമപ്രാര്‍ത്ഥനകള്‍ വിശ്വസ്തതയോടെ ഉപയോഗപ്പെടുത്തുവാന്‍ മാര്‍പാപ്പ ഏവരെയും ക്ഷണിക്കുകയുണ്ടായി.
പ്രാര്‍ത്ഥനയിലൂടെ അനുദിനം ദൈവത്തിങ്കലേയ്ക്ക് തിരിയാതെ സന്തോഷവും പ്രത്യാശയുമുള്ള ജീവിതം നയിക്കുവാന്‍ മനുഷ്യനു സാധിക്കുകയില്ലെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.

സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്‍റെ പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി
110-ാം സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള വ്യാഖ്യാനം നല്കിയ ശേഷമാണ്
അനുദിനജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഈ പ്രായോഗിക നിര്‍ദ്ദേശം മാര്‍പാപ്പ നല്കിയത്.








All the contents on this site are copyrighted ©.