2011-11-17 18:41:58

വാഴ്ത്തപ്പെട്ട
ജോണ്‍ പോള്‍ രണ്ടാമന്
കൊച്ചിയില്‍ സ്മാരകം


17 നവംമ്പര്‍ 2011, കൊച്ചി
പശ്ചിമ കൊച്ചിയിലെ പുതിയ ദേവാലയം വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ പ്രതിഷ്ഠിക്കുമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ-മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ അറിയിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ മുണ്ടംവേലിയെന്ന സ്ഥലത്ത് എറണാകുളം-അങ്കമാല അതിരൂപത പുതുതായി നിര്‍മ്മിച്ച ദേവാലയം വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തില്‍ പ്രതിഷ്ഠിക്കുവാന്‍ പോകുന്നതെന്ന് എറണാകുളം അതിരൂപതാ കാര്യാലയത്തില്‍നിന്നിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയിട്ടുള്ള പ്രത്യേക അധികാര പത്രിക (Decree) പ്രകാരമാണ് പുതുതായി പശ്ചിമ കൊച്ചിയിലെ കൂവപ്പാടത്ത് ഒരു ഇടവകസമൂഹം സ്ഥാപിക്കുന്നതും അത് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.