2011-11-17 14:43:21

ലോകസമാധാന സമ്മേളനത്തിനു ഒരുക്കമായി വത്തിക്കാനില്‍ പ്രാര്‍ത്ഥനായോഗം


25 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ലോകസമാധാന സമ്മേളനത്തിനു ഒരുക്കമായി വത്തിക്കാനില്‍ഒരു പ്രാര്‍ത്ഥനായോഗം മാര്‍പാപ്പ നയിക്കും. ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ച നടക്കാന്‍ പോകുന്ന ലോകസമാധാനസമ്മേളനത്തിന് ഒരുക്കമായി ഇരുപത്തിയാറാം തിയതി ബുധനാഴ്ചയാണ് പ്രാര്‍ത്ഥനായോഗം നടത്തുന്നത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ 10.30ന് ആരംഭിക്കുന്ന യോഗത്തില്‍ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി മാര്‍പാപ്പയ്ക്ക് സ്വാഗതമേകും. പ്രാര്‍ത്ഥനായോഗത്തില്‍ വചനപ്രഘോഷണം നടത്തുന്ന മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരെ വിവിധ ഭാഷകളില്‍ അഭിവാദ്യം ചെയ്യും







All the contents on this site are copyrighted ©.