2011-11-17 18:47:43

മാര്‍പാപ്പയുടെ
ബനീന്‍ സന്ദര്‍ശനം
18-20 നവംമ്പര്‍


17 നവംമ്പര്‍ 2011, വത്തിക്കാന്‍
മാര്‍പാപ്പയെ സ്വീകരിക്കാന്‍ ആഫ്രിക്കയിലെ ബെനീന്‍ ഒരുങ്ങി നില്ക്കുന്നു.
നവംമ്പര്‍ 18-ാം തിയതി വെള്ളിയാഴ്ച രാവിലെയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍നിന്നും പശ്ചിമാഫ്രിക്കയിലെ ബനീനിലേയ്ക്ക് പുറപ്പെടുന്നത്.

2009-ല്‍ അങ്കോളാ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പയുടെ ആഫ്രിക്കയിലേയ്ക്കുള്ള രണ്ടാമത്തെ പ്രേഷിയാത്രയാണിത്. ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡ്, രണ്ടാം സമ്മേളനത്തിന്‍റെ പ്രമാണരേഖകള്‍ പ്രകാശനംചെയ്തുകൊണ്ട് വന്‍ഭൂഖണ്ഡത്തിലെ സഭാ മക്കളോട് അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും പ്രായോജകരാകുവാന്‍ മാര്‍പാപ്പ ആഹ്വാനംചെയ്യുമെന്ന്, സന്ദര്‍ശനത്തിന്‍റെ സംഘാടക സമിതിയുടെ പ്രസിഡന്‍റ്,
ഫാദര്‍ അഗസ്തി ഹുസ്സീനോണ്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഇരുണ്ട ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്കന്‍ മണ്ണില്‍ വിശ്വാസത്തിന്‍റെ കതിര്‍ ആദ്യായി വിരിഞ്ഞത് ബനീനിലാണെന്നും,
അതിന്‍റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് നവംമ്പര്‍ 20-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കുന്ന ത്രിദിന സന്ദര്‍ശനത്തിനായി മാര്‍പാപ്പാ ആഗതനാകുന്നതെന്നും ഫാദര്‍ ഹുസ്സീനോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.