2011-11-17 17:43:08

മാധ്യമ ധര്‍മ്മം തെറ്റിച്ച്
മാര്‍പാപ്പ പരസ്യത്തില്‍


17 നവംമ്പര്‍ 2011, റോം
മാര്‍പാപ്പയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചത് അനാദരവും
മാധ്യമ ധാര്‍മ്മത്തിന് വിരുദ്ധവുമാണെന്ന് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പോര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി പ്രസ്താവിച്ചു. ഇറ്റലിയിലെ ഒരു പരസ്യക്കമ്പനി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ചിത്രം കമ്പോള ലക്ഷൃത്തോടെ ഉപയോഗിച്ചതിനെതിരെ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിക്കുയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി. അനുവാദം വാങ്ങാതെ മാര്‍പാപ്പയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചത് വ്യക്തിയോടുള്ള അനാദരവും ആഗോള കത്തോലിക്കാ സമൂഹത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ധിക്കാരവുമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി കുറ്റപ്പെടുത്തി. വ്യക്തിയോടു കാണിക്കേണ്ട അടിസ്ഥാന ആദരവ് എന്ന സമൂഹ്യനിയമവും മാധ്യമ ധര്‍മ്മവും തെറ്റിച്ച പരസ്യക്കമ്പനിക്കെതിരെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വേണ്ട നയിമനടപടികള്‍ സ്വീകരിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി നവംമ്പര്‍ 16-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ താക്കീതുനല്കി.








All the contents on this site are copyrighted ©.