2011-11-15 16:37:52

പ്രമേഹരോഗത്തെക്കുറിച്ച് പൊതുജനാവബോധം വളര്‍ത്തുക – കര്‍ദ്ദിനാള്‍ സിമോസ്ക്കി


15 നവംബര്‍ 2011, വത്തിക്കാന്‍
പ്രമേഹരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി. ഈ ദൗത്യനിര്‍വ്വഹണത്തിനായി മുന്നിട്ടറങ്ങാന്‍ ആരോഗ്യമേഖലയില്‍ അജപാലന ശുശ്രൂഷചെയ്യുന്നവരെയും വൈദ്യശാസ്ത്രമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരേയും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ആഗോള പ്രമേഹരോഗദിനമായ നവംബര്‍ പതിനാലാം തിയതി പുറത്തിറക്കിയ സന്ദേശത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഈയാഹ്വാനം നടത്തിയത്. പ്രമേഹരോഗത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന 346ദശലക്ഷം പേര്‍ ഇന്ന് ലോകത്തിലുണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രമേഹരോഗത്തെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളക്കുറിച്ചും ജനങ്ങളുടെ അറിവ് പരിമിതമാണ്. രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ സമീകൃതാഹാരവും മരുന്നുകളും അവര്‍ക്കു ലഭ്യമല്ലെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.