2011-11-15 16:36:14

കര്‍ദ്ദിനാള്‍ കോക്ക് ബെലാറുസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി


15 നവംബര്‍ 2011, മിസ്ക്ക് - ബെലാറുസ്
ക്രൈസ്തവാക്യൈകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബെലാറുസിന്‍റെ പ്രസിഡന്‍റ് അലിയാക്സാണ്ടര്‍ ലൂക്കാഷെന്‍ങ്കയുമായി കൂടിക്കാഴ്ച്ച നടത്തി. കര്‍ദ്ദിനാള്‍ കോക്ക് നവംമ്പര്‍ പതിനാലാം തിയതി തിങ്കളാഴ്ചയാണ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തിയത്. കത്തോലിക്കാ സഭ അന്താരാഷ്ട്ര തലത്തില്‍ ബെലാറുസിനു നല്‍കിയിട്ടുള്ള പിന്തുണയ്ക്ക് പ്രസിഡന്‍റ് ലുക്കാന്‍ഷെന്‍ങ്ക കൃതജ്ഞത രേഖപ്പെടുത്തി. മാര്‍പാപ്പയുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ച്ചകള്‍ തദ്ദവസരത്തില്‍ അദ്ദേഹം അനുസ്മരിക്കുകയും മാര്‍പാപ്പയ്ക്ക് പ്രത്യേകാശംസകള്‍ നേരുകയും ചെയ്തു.










All the contents on this site are copyrighted ©.