2011-11-14 17:34:24

വൈവിധ്യം ജീവിതത്തെ സമ്പന്നമാക്കുന്നു : കര്‍ദ്ദിനാള്‍ തൗറാന്‍


14 നവംബര്‍ 2011, ന്യൂഡല്‍ഹി
മതങ്ങളുടെ വൈവിധ്യമല്ല മതങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കാത്തതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിതെളിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍. ജീവിതത്തെ സമ്പന്നമാക്കുന്ന വൈവിധ്യങ്ങള്‍ സത്യാന്വേഷണത്തിലേക്കു നയിക്കുമെന്നും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തൗറാന്‍ പ്രസ്താവിച്ചു. അസ്സീസിയിലെ പ്രഥമ സര്‍വ്വമത സമാധാനസമ്മേളനത്തിന്‍റെ രജതജൂബിലിയോടനുബന്ധിച്ച് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശീയ മതാന്തരസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ തൗറാന്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ഹൈന്ദവവേദങ്ങളില്‍ പറയുന്നതുപോലെ ഒരേ സത്യത്തെ പലരും വിവിധരീതിയിലാണ് ദര്‍ശിക്കുന്നത്. അതിനാല്‍ എല്ലാ മനുഷ്യരേയും ഒരുപോലെ കാണണം. എല്ലാ മതങ്ങളും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കര്‍ദ്ദിനാള്‍ തൗറാന്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.