2011-11-14 17:34:47

യുവജനങ്ങള്‍ക്ക് മൂല്യാധിഷ്ഠിത പരിശീലനം നല്‍കാന്‍ സിഗ്നിസ്


14 നവംബര്‍ 2011, റോം
മാധ്യമരംഗത്ത് യുവജനങ്ങള്‍ക്കു മൂല്യാധിഷ്ഠിത പരിശീലനം നല്‍കാന്‍ ആഗോള കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്നിസ് നവീനപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. സംഘടനയുടെ ആഗോളകേന്ദ്രഭരണസമിതിയംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോള ഭരണസമിതിയുടെ വാര്‍ഷികയോഗം നവംബര്‍ ഏഴാം തിയതി മുതല്‍ പന്ത്രണ്ടാം തിയതിവരെ റോമില്‍ നടന്നു. മാധ്യമലോകത്ത് കത്തോലിക്കാമാധ്യമപ്രവര്‍ത്തകരുടെ സംഭാവനകളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യോഗം വിലയിരുത്തി.
കത്തോലിക്കാമാധ്യമരംഗത്ത് വനിതകള്‍ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു സംഘടനയുടെ അന്താരാഷ്ട്ര പ്രസിഡന്‍റ് അഗസ്റ്റിന്‍ ലൂര്‍ദ്ദുസ്വാമി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തനരംഗത്തേക്കു പ്രവ‍േശിക്കാന്‍ പ്രത്യേക പ്രോത്സാഹനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.