9 നവംമ്പര്‍ 2011, തിരുനല്‍വേലി തമിഴ്നാട്ടില്‍ പ്രവര്‍ത്തനനിരതമാകുന്ന ആണവനിലയത്തിനെതിരെ
ജനപ്രക്ഷോഭമുയരുന്നു. തിരുനെല്‍വേലി ജില്ലയിലെ കൂടംങ്കുളത്ത് ആരംഭിച്ചിരിക്കുന്ന ആണവ
നിലയത്തിനെതിരെയാണ് ജനങ്ങള്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം 2000
മെഗാവാട്സ് വൈദ്യുതി ഉല്പാദിപ്പിക്കാനാവുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ആണവനിലയം
എന്നും പ്രദേശവാസികള്‍ക്ക് ഉയര്‍ത്തുന്ന ജീവഹാനിയുടെയും പരിസ്ഥിതി വിനാശത്തിന്‍റെയും
ഭീഷണി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സെപ്തംബര്‍ 11-മുതല്‍ സ്ഥലത്തെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നതെന്ന്
പ്രാദേശിക വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് അബുദുള്‍
കലാമും ഒരുസംഘം ആണവ വിദഗ്ദ്ധര്‍ക്കും നവംമ്പര്‍ 5-ാം തിയതി കൂടംങ്കുളം സന്ദര്‍ശിച്ച്
സുരക്ഷാ വാഗ്ദാനങ്ങള്‍ നല്കിയെങ്കിലും ജനങ്ങള്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.