2011-11-09 18:51:24

അനാഥത്വത്തില്‍
വിരിഞ്ഞ
വിശ്വസൗന്ദര്യം


9 നവമ്പര്‍ 2011, ലണ്ടന്‍
അനാഥത്വത്തില്‍ വിരിഞ്ഞതാണ് തന്‍റെ സൗന്ദര്യമെന്ന്,
2011-ലെ വിശ്വസുന്ദരി, സാര്‍ക്കോ കോള്‍മനേരസ് പ്രസ്താവിച്ചു.
ലണ്ടനില്‍ നവംമ്പര്‍ 6-ാം തിയതി അരങ്ങേറിയ വിശ്വസൗന്ദര്യ മത്സരത്തിന്‍റെ സമാപനവേദിയില്‍ വിജയ കിരീടമണിഞ്ഞ വെനിസ്വേലാ സ്വദേശിനി കോള്‍മനേരസ്സാണ് കത്തോലിക്കാ അനാഥശാലയില്‍ വളര്‍ന്നുവിരിഞ്ഞ തന്‍റെ അനാഥത്വം ഏറ്റുപറഞ്ഞത്.
ചെറുപ്രായത്തിലേ അച്ഛനും അമ്മയും മരിച്ചപ്പോള്‍ പട്ടണത്തിലെ കത്തോലിക്കാ സന്യാസിനികള്‍ തന്നെ എടുത്തു വളര്‍ത്തിയെന്നും, (അതുരശുശ്രൂഷയില്‍ പങ്കുചേരാനുള്ള തന്‍റെ സ്വപ്നം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലെങ്കിലും) ലണ്ടനിലെ ലോകസൗന്ദര്യ പ്രസ്ഥാനത്തിന്‍റെ ഉപവി പ്രവര്‍ത്തന പരിപാടികളോടു ചേര്‍ന്ന് അനാഥാരയവര്‍ക്കുവേണ്ടി ആവുന്നത് ചെയ്യുമെന്നും
2011-ാമാണ്ടിലെ വിശ്വസുന്ദരി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.