2011-11-08 16:21:38

വത്തിക്കാന്‍ റേഡിയോ ഹെബ്രായഭാഷയില്‍


08 നവംബര്‍ 2011, റോം

ഹെബ്രായ ഭാഷയിലുള്ള വെബ്പേജ് വത്തിക്കാന്‍ റേഡിയോ പുനഃരാരംഭിച്ചു. ഒക്ടോബര്‍ മാസം ഇരുപത്തിയേഴാം തിയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ അസ്സീസിയില്‍ നടന്ന ലോകസമാധാന സമ്മേളനത്തോടനുബന്ധിച്ചാണ് വത്തിക്കാന്‍ റേഡിയോ ഹെബ്രായ ഭാഷയിലുള്ള വെബ്പേജ് പുനഃരാരംഭിച്ചത്. അസ്സീയില‍െ സമാധാനസമ്മേളനത്തില്‍ മാര്‍പാപ്പയും റബ്ബി ഡേവിഡ് റോസനും നടത്തിയ പ്രഭാഷണങ്ങളാണ് വെബ്സൈറ്റില്‍ ഇപ്പോഴുള്ളത്. മാര്‍പാപ്പയുടെ പ്രബോധനങ്ങളും വത്തിക്കാനിലെ പ്രധാനപ്പെട്ട സംഭവങ്ങളും പ്രതിവാരം വെബ്പേജില്‍
പ്രസിദ്ധീകരിക്കും.
മെത്രാന്‍മാരുടെ സിനഡിന്‍റെ മധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള പ്രത്യേകസമ്മേളനത്തോടനുബന്ധിച്ച് 2010ാം ആണ്ടിലാണ് വത്തിക്കാന്‍ റേഡിയോ ഹെബ്രായഭാഷയിലുള്ള വെബ്പേജ് ആദ്യമായി അവതരിപ്പിച്ചത്,








All the contents on this site are copyrighted ©.