2011-11-08 16:21:14

പരിഷ്ക്കരിച്ച കുര്‍ബ്ബാനപുസ്തകം മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു.


08 നവംബര്‍ 2011, വത്തിക്കാന്‍

ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമപ്രകാരം പരിഷ്ക്കരിച്ച കുര്‍ബ്ബാന പുസ്തകത്തിന്‍റെ കനേഡിയന്‍ പതിപ്പ് കാനഡായിലെ മെത്രാന്‍മാരുടെ സമിതി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. നവംബര്‍ ഏഴാം തിയതി മാര്‍പാപ്പ വത്തിക്കാനില്‍ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചാവേളയിലാണ് കാനഡയിലെ ദേശീയമെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് കുര്‍ബ്ബാനപുസ്തകത്തിന്‍റെ പ്രഥമപ്രതി പാപ്പയ്ക്കു സമര്‍പ്പിച്ചത്. ആംഗലഭാഷയിലുള്ള പരിഷ്ക്കരിച്ച കുര്‍ബ്ബാനക്രമം ആഗമനകാലത്തിലെ ഒന്നാം ഞായര്‍ മുതല്‍ അതായത് നവംബര്‍മാസം ഇരുപത്തിയേഴാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരും. കാനഡായില്‍ കത്തോലിക്കാസഭയുടെ അജപാലനപരമായ കാര്യങ്ങളെക്കുറിച്ചും ശുശ്രൂഷാ രംഗത്ത് സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കൂടിക്കാഴ്ച്ചാവേളയില്‍ ദേശീയമെത്രാന്‍സമിതിയുടെ പ്രതിനിധികള്‍ മാര്‍പാപ്പയോട് വിവരിച്ചു.









All the contents on this site are copyrighted ©.