2011-11-07 16:49:34

യുവജനങ്ങള്‍ ആദര്‍ശധീരതയുള്ള നേതാക്കളായി വളരുക : കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ


07 നവംബര്‍ 2011, ഫ്രസ്ക്കാത്തി - ഇറ്റലി
ആദര്‍ശധീരരായ യുവജനങ്ങള്‍ പ്രതീക്ഷാനിര്‍ഭരമായ ഭാവിക്ക് അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ. ഇറ്റലിയിലെ ഫ്രസ്ക്കാത്തിയിലുള്ള വില്ലാസോറാ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു സ്മാരകശിലയുടെ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ. ജനനന്മ ആദര്‍ശമാക്കി ജീവിക്കുന്ന യുവജനങ്ങള്‍ സാഹോദര്യത്തിലധിഷ്ഠിതമായ ലോകനിര്‍മ്മിതിക്കായി സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധരാകും. പ്രാര്‍ത്ഥനയും പഠനവും പരസ്നേഹവും കൈമുതലാക്കിക്കൊണ്ട് പുണ്യജീവിതം ജീവിതം നയിച്ച വാഴ്ത്തപ്പെട്ട സെറാഫീനോ നമുന്‍കുറാ ഇന്നത്തെ യുവജനങ്ങള്‍ക്ക് മാതൃകയാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണ്ടി. അര്‍ജന്‍റീനയിലെ അറവുക്കാനി ഗോത്രവംശജനായ സെറാഫീനോയുടെ ജീവിത മാതൃക സമകാലിക ലോകത്തെ വെല്ലുവിളികള്‍ സുധീരം നേരിടാന്‍ യുവജനങ്ങള്‍ക്കു പ്രചോദനം പകരുമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.