2011-11-03 18:24:39

പാപ്പായുടെ
ബെനിന്‍ സന്ദര്‍ശനത്തിന്
സംഗീതഹാരം


3 നവംമ്പര്‍ 2011, റോം
മാര്‍പാപ്പയുടെ ആസന്നമാകുന്ന ആഫ്രിക്ക-ബെനിന്‍ സന്ദര്‍ശനത്തിനൊരുക്കമായി ഗാനസമാഹാരം പുറത്തിറക്കി. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നവംമ്പര്‍ 18-മുതല്‍ 20-വരെ തിയതികളില്‍ പശ്ചിമാഫ്രിക്കയിലെ ബെനിനിലേയ്ക്കു നടത്തുന്ന അപ്പസ്തോലിക യാത്രയ്ക്ക് ഒരുക്കമായിട്ടാണ് വത്തിക്കാന്‍ റേഡിയോയുടെ ആഫ്രിക്ക വിഭാഗം ഗാനസമാഹാരം പുറത്തിറക്കിയത്.
ആഫ്രിക്കയിലെ മെത്രാന്മാരുടെ 2-ാം സിനഡു സമ്മേളനത്തിന്‍റെ പ്രഥാന വിഷയങ്ങളായിരുന്ന അനുരഞ്ജനം, നീതി, സമാധാനം എന്നിവ കേന്ദ്രീകരിച്ചാണ്, പശ്ചിമാഫ്രിക്കയിലെ പ്രധാന ഭാഷകളായ ലിങ്കാലാ, പോര്‍ച്ചൂഗീസ് എന്നിവയിലാണ് ഗാനങ്ങള്‍ സംഗീതാവിഷ്ക്കാരം നടത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള മാര്‍പാപ്പമാരുടെ ഹ്രസ്വസന്ദേശവും സിഡിയുടെ പ്രത്യേകതയാണ്.
Africa make peace, എന്ന സമാധാനാശംസയുമായി പുറത്തിറങ്ങുന്ന ഗാനസമാഹാരം ഭൂകണ്ഡത്തിന്‍റെ സംസ്കാരിത്തനിമ വെളിപ്പെടുത്തുന്നതാണെന്ന് സിഡിയുടെ നിര്‍മ്മാണത്തിന് നേതൃത്വംനല്കിയ വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. നൃത്തപ്രിയരായ ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ അടിസ്ഥാനമുള്ള വിശ്വാസത്തിന്‍റെ ഉറച്ചനിലത്ത് ചുവടുകള്‍വച്ച് അനുദിന ജീവിതത്തില്‍ ചരിക്കാന്‍ ഈ ഗാനസമാഹാരം സഹായിക്കട്ടെയെന്നും ഫാദര്‍ ലൊമ്പോര്‍ഡി ആശംസിച്ചു.









All the contents on this site are copyrighted ©.