2011-11-03 17:11:50

നവസുവിശേഷവത്ക്കരണം
കാലിക പ്രസക്തിയുള്ള
പ്രതികരണം


3 നവംമ്പര്‍ 2011, വത്തിക്കാന്‍
സാംസ്കാരിക പ്രതിസന്ധിയില്‍ നവസുവിശേഷവത്ക്കരണം കാലിക പ്രസക്തിയുള്ള സഭയുടെ പ്രതികരണമാണെന്ന് ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ ഫിസിക്കേല്ലാ, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നവംമ്പര്‍ 3-ാം തിയതി നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഈ പ്രസ്താവന നടത്തിയത്.
ഇന്നത്തെ ലോകത്തിന്‍റെയും സാമൂഹ്യജീവിതത്തിന്‍റെയും സങ്കീര്‍ണ്ണതകൊണ്ട് സംഭവിച്ചിരിക്കുന്ന മൂല്യഛ്യുതിയില്‍ വിശ്വാസരൂപീകരണത്തിന്‍റെ മേന്മകൊണ്ട് നന്മയുടെ മാറ്റങ്ങള്‍ക്ക് തിരിതെളിക്കാനാവുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല പ്രസ്താവിച്ചു.
വിശ്വാസ ജീവിതത്തിന്‍റെ മേന്മയും സന്തോഷവും മറച്ചുവയ്ക്കാതെ മറ്റുള്ളവരുമായി, പ്രത്യേകിച്ച് യുവതലമുറയുമായി പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം ഇന്നിന്‍റെ വെല്ലുവിളിയാണെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.