2011-11-02 18:57:34

സകല പരേതാത്മാക്കളുടെ
സ്മരണ – നവംമ്പര്‍ 2


2 നവംമ്പര്‍ 2011, റോം
പരേതസ്മരണ പാവനമെന്ന് ആര്‍ച്ചുബിഷ്പ്പ ബഞ്ഞാസ്ക്കോ,
ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ഉദ്ബോധിപ്പിച്ചു.
നവംമ്പര്‍ 2-ാം തിയതി ആഗോളസഭ ആചരിച്ച പരേതാന്മാക്കളുടെ സ്മരണാ ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് ആര്‍ച്ചുബിഷ്പ്പ ബഞ്ഞാസ്ക്കോ ഇപ്രകാരം പ്രസ്താവിച്ചത്.
പരേതരായ സകല ആത്മാക്കളുടേയും ദിനത്തില്‍, ഈ ലോകത്തില്‍ നമുക്കു മുന്നേ കടന്നുപോയ സഹോദരങ്ങളെ സഭാ മക്കള്‍ അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍, നാം സ്വര്‍ഗ്ഗീയ സഭയിലെയും അംഗങ്ങളാണെന്ന സത്യം അനുസ്മരിക്കുകയാണെന്നും, അതുകൊണ്ട് പരേതരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ച് സ്നേഹസ്മരണയായി പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കുന്ന
ഈ ദിനാചരണം അര്‍ത്ഥസമ്പുഷ്ടമാണെന്നും ആര്‍ച്ചുബിഷ്പ്പ ബഞ്ഞാസ്ക്കോ ഉദ്ബോധിപ്പിച്ചു.
നവംമ്പര്‍ 1-ാം തിയതി ആചരിച്ച സകല വിശുദ്ധരുടെ ദിനം
ക്രിസ്തുവിനെ സമ്പൂര്‍ണ്ണമായി അനുകരിച്ച് സ്വര്‍ഗ്ഗീയ ഭാഗ്യം പുല്‍കിയവരെ അനുസ്മരിക്കുമ്പോള്‍, ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്തുവില്‍ നിദ്രപ്രാപിച്ച സകല ആത്മാക്കള്‍ക്കുവേണ്ടിയും സഭ പ്രാര്‍ത്ഥിക്കുകയാണ്
നവംമ്പര്‍ 2-ാം തിയതിയെന്നും ജനീവ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ബഞ്ഞാസ്കോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.