2011-11-02 19:19:16

ഭൂമിക്കുവേണ്ടത്
നീതിയുടെ സംസ്കാരം


2 നവംമ്പര്‍ 2011, കാനഡ
സൃഷ്ടിയുടെ സമഗ്രത സംരക്ഷിക്കപ്പെടണമെന്ന് ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ The world council of churches പ്രസ്താവിച്ചു.
ഒക്ടോബര്‍ 31-ാം തിയതി കാനഡയിലെ ഒട്ടാവായില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സഭകളുടെ കൂട്ടായ്മ പരിസ്ഥിതി സംരക്ഷണം ചര്‍ച്ചാ വിഷയമാക്കിയത്. നവംമ്പര്‍ മാസത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ അരങ്ങേറാന്‍ പോകുന്ന ലോകരാഷ്ട്രങ്ങളുടെ പരിസ്ഥിതി സമ്മേളനത്തിന് ഒരുക്കമായിട്ടാണ്
സഭകളുടെ ആഗോള കൂട്ടായ്മ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും പഠനംനടത്തിയതെന്ന്, wcc-യുടെ വക്താവ് ഗ്വിലേര്‍മോ കെര്‍ബര്‍ പ്രസ്താവിച്ചു.
അതിര്‍വരമ്പുകളില്ലാതെ മനുഷ്യകുലത്തിന്‍റെ സുസ്ഥിതിയെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ജാതിമത ഭേതമില്ലാതെ
സകലരും സംഘടിക്കണമെന്നും, സ്വാര്‍ത്ഥതയുടെയും നശീകരണത്തിന്‍റെയും സംസ്കാരം കൈവെടിഞ്ഞ് ഭൂമി എല്ലാവരുടെയുമെന്ന നീതിയുടെ സംസ്കാരം വളര്‍ത്തണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.