2011-11-02 19:22:38

അസ്സീസിയിലേയ്ക്ക്
ഹരിത തീര്‍ത്ഥാടനം


2 നവംമ്പര്‍ 2011, അസ്സീസി
പരിസ്ഥിതി സംരക്ഷത്തിനായി ലോകമതങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രീട്ടീഷ് സംഘടന ARC Alliance of Religions and Conservation- ആണ് ഒക്ടോബര്‍ 31-മുതല്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണത്തില്‍ സമ്മേളിച്ചിരിക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന ആഗോള ജനസാന്ദ്രതയ്ക്ക് വര്‍ദ്ധിച്ച ഹരിതാവബോധം നല്കിയില്ലെങ്കില്‍ പരിസ്ഥിതി വിനാശമൂലമുണ്ടാകുന്ന വരള്‍ച്ചയിലും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളിലും പെട്ട്
മാനവകുലം ഇല്ലാതാകുമെന്ന് ARC –യുടെ സെക്രട്ടറി ജനറല്‍, മാര്‍ട്ടിന്‍ പാമെര്‍ ഉത്ഘാടന സമ്മേളത്തില്‍ പ്രസ്താവിച്ചു.
ലോകത്തിലെ 80 ശതമാനം ജനങ്ങളും വിവിധ മതങ്ങളുടെ അനുയായികളായതിനാലാണ് മതങ്ങളെയും മതങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും അവയുടെ സന്നദ്ധസംഘടനകളെയും കേന്ദ്രീകരിച്ച് ഹരിത സംരക്ഷണ ശൃംഖല ആഗോളതലത്തില്‍ സൃഷ്ടിക്കുവാന്‍ പരിശ്രമിക്കുന്നതെന്നും പമെര്‍ വ്യക്തമാക്കി.
നാം ജീവിക്കുന്ന ഭൂമി ദൈവത്തിന്‍റെ സൃഷ്ടിയാകയാല്‍ അത് പരിശുദ്ധമാണെന്നും, ആകയാല്‍ പാവനമായി അതിനെ പരിരക്ഷിക്കണമെന്നും പാമര്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 31, തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം നവംമ്പര്‍ 2, ബുധാഴാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.